22 വർഷമായി പ്രവാസി, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

Published : Jul 25, 2026, 04:27 PM IST
saudi death

Synopsis

താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി. 22 വർഷമായി പ്രവാസിയായിരുന്നു. പലസ്തീൻ റോഡിലെ മൊബൈൽ മാർക്കറ്റിൽ ജോലിചെയ്ത് വരികയായിരുന്നു.

റിയാദ്: മലപ്പുറം വണ്ടൂർ വാണിയമ്പലം ശാന്തി നഗറിൽ താമസിക്കുന്ന പള്ളിയാളി ദിൽഷാദ് (45) ജിദ്ദയിൽ നിര്യാതനായി. പലസ്തീൻ റോഡിലെ മൊബൈൽ മാർക്കറ്റിൽ ജോലിചെയ്തിരുന്ന ഇദ്ദേഹത്തിന് താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. 22 വർഷമായി പ്രവാസിയായിരുന്നു.

പിതാവ്: പള്ളിയാളി അബ്ദുൽ കരീം, മാതാവ്: നരിമണ്ണിൽ മൈമൂന, ഭാര്യ: റുബീന, മക്കൾ: ദിയാൻ, ഐദിൻ, സഹോദരികൾ: ദിൽസത്ത്, ദിൽറുബ. വ്യാഴാഴ്ച്ച അസർ നമസ്കാരാനന്തരം ജിദ്ദ ബാബ് മക്കയിലെ മസ്‌ജിദ് അസദിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം മയ്യിത്ത് ഖബറടക്കി. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ പോര് മുറുകുന്നോ? ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി