
അബുദാബി: നിയമ കുരുക്കില്‍പെട്ട് നാല് വര്‍ഷമായി നാട്ടില്‍പോകാത്ത മലയാളി യുവാവിന് മോചനം. യുഎഇ സ്വദേശിയുടെ
വീട്ടില്‍ ഡ്രൈവറായ കണ്ണൂരുകാരന്‍ അജിത്താണ് സമൂഹ്യപ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങുന്നത്.
നാലുവര്‍ഷം മുമ്പ് സ്വദേശി തൊഴിലുടമയുടെ ആവശ്യ പ്രകാരം അദ്ദേഹത്തിന്‍റെ മകന് ജാമ്യമെടുക്കാന്‍ അജിത്തിന്‍റെ പാസ്പോര്‍ട്
പോലീസില്‍ ഹാജരാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉടന്‍ തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പാസ്പോര്‍ട്
വാങ്ങിയതെങ്കിലും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പാസ്പോർട്ടു കിട്ടാനായി ഷാർജ അതിവേഗ കോടതിയെ സമീപിച്ച്
അനുകൂല ഉത്തരവുമായി ചെന്നപ്പോൾ തൊഴിലുടമ മരിച്ചതായി കണ്ടെത്തി. ഇത് പ്രശ്നം സങ്കീര്‍ണമാക്കി.
ഡ്രൈവറായ അജിത്തിന് നിയമപരമായി പാസ്പോര്‍ട് നേടിയെടുക്കാനുള്ള സാമ്പത്തിക ചെലവ് കണ്ടെത്താന്‍ കഴിയാതെ
വന്നതോടെ നാലുവര്‍ഷമാണ് യുഎഇയില്‍ ദുരിതമനുഭവിച്ചത്. പിന്നീട് പ്രവാസി മലയാളികളും സാമൂഹ്യപ്രവര്‍ത്തകന്‍
സലാംപപ്പിനിശ്ശേരിയുടേയും ഇടപെടലിനെ തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്സ് സൗജന്യമായി കേസ് നടത്താന്‍
തയ്യാറായതോടെയാണ് 51കാരനായ അജിത്തിന് നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam