
ദുബായ്: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് (എഐസിസി ) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒ സി) ഇവന്റ്‌സ് വിഭാഗം ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായി മലയാളി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐഒസി ചെയര്‍മാന്‍ ഡോക്ടര്‍ സാം പിത്രോഡയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഐഒസിയ്ക്ക് കീഴില്‍ വിവിധ ലോകരാജ്യങ്ങളില്‍ ഇവന്റുസുകള്‍ സംഘടിപ്പിക്കുന്നതിന്റെ പൂര്‍ണ്ണ ചുമതല ഇനി ഈ യുവ മലയാളിയെ തേടിയെത്തുകയാണ്. 2019 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇയിലെ ചരിത്ര സന്ദര്‍ശനത്തിന്റെ, സംഘാടക മികവില്‍ അനുറാ കഴിവ് പ്രകടിപ്പിച്ചിരുന്നു.
എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ ഇദ്ദേഹം, ദുബായിലെ ഒരു പ്രമുഖ കമ്പനിയില്‍ ഡയറക്ടറായി ജോലി ചെയ്തു വരുകയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടുവട്ടം ചെയര്‍മാനായി അനുര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam