
റിയാദ്: സൗദിയില്‍ അര്‍ദ്ധരാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലയാളിയെ അക്രമി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബത്ഹയില്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ശഫീഖാണ് താമസ സ്ഥലത്തേക്ക് പോകുന്നവഴി ആക്രമിക്കപ്പെട്ടത്.
താമസ സ്ഥലത്തിനടുത്ത് ഒളിച്ചിരിക്കുകയായിരുന്ന അക്രമി കടന്നുപിടിക്കുകയും പഴ്സും ഇഖാമയും മൊബൈല്‍ ഫോണും കൈക്കലാക്കുകയും ചെയ്തു. നിലത്തുവീണ ശഫീഖ് എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നിതിനിടെ അക്രമി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടി. ബഹളം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ശഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam