
റിയാദ്: മാതാവിനും മറ്റു സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു. മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുല്‍റഹ്മാൻ (ഒമ്പത്) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജ, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം ഉംറക്കെത്തിയതായിരുന്നു ബാലൻ.
തിങ്കളാഴ്ച ഉംറ നിർവഹിച്ച് റൂമിലെത്തി വിശ്രമം കഴിഞ്ഞു മസ്ജിദുൽ ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം.
സൗദി അറേബ്യയിലെ ഹാഇലിൽ ജോലിചെയ്യുന്ന പിതാവ് മുക്കൻതൊടി നാസർ കുടുംബത്തോടൊപ്പം മക്കയിലുണ്ട്.
കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹെവന്‍സ് ആന്റ് ഹാബിറ്റ്സ് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉമ്മയ്ക്കുും സഹോദരങ്ങള്‍ക്കുമൊപ്പം അബ്‍ദുറഹ്‍മാന്‍ മക്കയിലെത്തിയത്. മെറ്റേനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിഷാല്‍, വഫ, റഫ, റൈഫ എന്നിവര്‍ സഹോദരങ്ങളാണ്.
Read also: ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ടു: ഒരു മരണം, 41 പേർക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ