ത്വാഇഫിലെ അൽസൈൽ റോഡിൽ​ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. 

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 41 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫിലെ അൽസൈൽ റോഡിൽ​ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച സ്‍ത്രീ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില​ ഗുരുതരമാണ്. 

Read also: സുഹൃത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിപ്പോകവെ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ - ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്. ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ - നൂര്‍ജഹാന്‍. മക്കള്‍ - ഫാഇസ്, മുഫിദ, അംന. മരുമക്കള്‍ - ആഷിഖ് (ഖത്തര്‍), തസ്‍നി. സഹോദരങ്ങള്‍ - അബ്‍ദുല്‍ ലത്തീഫ്, മുഹമ്മദ് യൂനുസ്, അഡ്വ. മുഈനുദ്ദീന്‍, ഇബ്രാഹിം, യൂസുഫ്. സുഹറ, സല്‍മ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന് കീഴിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.