മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Published : Apr 11, 2024, 07:30 PM IST
മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Synopsis

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു.

അബുദാബി: യുഎഇയില്‍ മലയാളി മരിച്ചു. തൃശൂർ വടക്കേക്കാട് സ്വദേശി പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) ആണ് മരിച്ചത്. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം എത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കൾ: നിബിത, നൈന, മിൻസ.

Read Also -  സന്ദർശന വിസയിലെത്തിയ മലയാളി വനിത റിയാദിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
യുഎഇയിൽ തകർത്തു പെയ്ത് മഴ, വീശിയടിച്ച് കാറ്റും; ചിത്രങ്ങൾ കാണാം