
റിയാദ്: ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീർ (61) ആണ് ഖമീസ് മുശൈത്തിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്. രണ്ട് ദിവസമായി ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു.
വെള്ളിയാള്ച മരിച്ചു. ഒന്നരവർഷമായി ഖമീസ് മുത്തൈിൽ ജോലി ചെയ്യുകയായിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വർഷമായി പ്രവാസിയാണ്. ഇഖാമ കാലാവധി കഴിഞ്ഞിരുന്നു. ഭാര്യ: ആമിന, മക്കൾ: ഫാത്തിമ, സെയ്ദ് അലി. സഹോദരി പുത്രൻ ഷഫീക്ക്, ഭാര്യാസഹോദരൻ അൻസാരി എന്നിവർ മരണവിവരമറിഞ്ഞ് ഖമീസിൽ എത്തിയിട്ടുണ്ട്.
Read Also - മൂന്ന് വയസുകാരിക്ക് ഹൃദയാഘാതം, സാങ്കേതിക വിദ്യ തുണച്ചു, ജീവൻ രക്ഷിച്ച കുവൈത്തിലെ ആശുപത്രിക്ക് അഭിമാന നേട്ടം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam