
റിയാദ്: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. താമസസ്ഥലത്തുവെച്ചാണ് ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്. ഉടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മരണം.
പത്ത് വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദ് ആണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ രേഖകൾ ശരിയാക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവർ നടത്തുന്നു.
read more: ഷാർജയിൽ വാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്തയാൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ