
റിയാദ്: സൗദി അറേബ്യയിൽ ജിദ്ദക്ക് സമീപം മിനിലോറിയും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ അല്ലൈത്തിന് സമീപം ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.
ബാദുഷ ഓടിച്ച മിനിലോറി ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. ജിദ്ദ ജാമിഅ ഖുവൈസിലായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനാണ്. മാതാവ്: ഷറീന, സഹോദരൻ: ആദിൽഷ, സഹോദരി: ജന്ന ഫാത്തിമ.
ബാദുഷയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ യുവാവിന് പരിക്കേറ്റു. നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി അല്ലൈത്ത് കമ്മിറ്റി, ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam