നാട്ടിൽ പോകുന്ന ദിവസം പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : Mar 11, 2023, 04:47 PM IST
നാട്ടിൽ പോകുന്ന ദിവസം പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Synopsis

നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്.

റിയാദ്: നാട്ടിൽ പോകേണ്ട ദിവസം മുറിയിൽ കുഴഞ്ഞു വീണ മലയാളി യുവാവ് ആശുപത്രിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ പഴുവിൽ  അറയിലകത്ത് അബ്ദുൽ റഹ്മാന്റെ മകൻ അൻഷാദ് (31) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ആശുപത്രിയിൽ മരിച്ചത്. 

നാല് വർഷമായി സൗദിയിലുള്ള അൻഷാദ് നാട്ടിലേക്ക് പോകാനിരുന്ന ദിവസം റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിയിലായ മകന്റെ അരികിൽ രണ്ടു ദിവസം മുമ്പ് പിതാവ് നാട്ടിൽ നിന്നും എത്തിയിരുന്നു. മാതാവ് - ഐഷ. പ്ലസ് വണ്‍ വിദ്യാർഥി അൻസിയ ഏക സഹോദരിയാണ്.

Read also: മലകയറ്റത്തിനിടെ തലയടിച്ചു വീണു, ഷാർജയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ഒമ്പത് വർഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
റിയാദ്: ഒമ്പത് വർഷം നാട്ടിൽ പോകാനാവാതെ സൗദി അറേബ്യയിൽ കഴിയുന്നതിനിടെ ഇക്കഴിഞ്ഞ ശനിയാഴ്ച മരിച്ച പാലക്കാട് കുണ്ടലശ്ശേരി കേരളശ്ശേരി സ്വദേശി പുത്തൻപീടിക അബൂബക്കറിന്റെ (65) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ കഴിഞ്ഞ മാസം സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയപ്പോൾ അസുഖ ബാധിതനായി ഫെബ്രുവരി 27ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. 

മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധുക്കളുടെ സമ്മതപത്രം എത്തിയിട്ടുണ്ടെന്നും അടുത്തയാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂർത്തിയാക്കാനാകുമെന്നും സാമൂഹിക പ്രവർത്തകര്‍ അറിയിച്ചു. ബന്ധുക്കളില്‍ ചിലരുടെ രേഖകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നടപടിക്രമങ്ങള്‍ വൈകുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും
യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി