ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

Published : Mar 27, 2023, 07:17 AM IST
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

Synopsis

ജോലി കഴിഞ്ഞു സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോൾ പഴയ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരസമായ ജീസാനിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ സ്വദേശി ചന്ദ്രൻ (56) ആണ് ജിസാന് നഗരത്തിന് സമീപം സാംതയിൽ മരിച്ചത്. ജോലി കഴിഞ്ഞു സുഹൃത്തിന്റെ കൂടെ സാംതയിലേക്ക് വരുമ്പോൾ പഴയ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read also: അപകടത്തിൽ പരിക്കേറ്റ് പത്ത് മാസം ആശുപത്രിയിൽ കഴിഞ്ഞ പ്രവാസിയെ നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കായി എത്തിയ അതേ ദിവസം തന്നെ രാത്രി റൂമില്‍ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ ബബ്‍ലു ഗംഗാറാമിന്റെ മൃതദേഹമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാട്ടിലെത്തിച്ചത്. ജിദ്ദ വിമാനത്താവളം വഴി ലഖ്‍നൗവില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

രണ്ട് മാസം മുമ്പാണ് അദ്ദേഹം പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെ നജ്റാനില്‍ എത്തിയത്. അതേദിവസം തന്നെ രാത്രി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനായി നാട്ടുകാരാനായ ഒരാളുടെ പേരില്‍ കുടുംബാംഗങ്ങള്‍ സമ്മതപത്രം നല്‍കിയെങ്കിലും ഇയാള്‍ പിന്നീട് ശ്രമം ഉപേക്ഷിച്ചു. ഗംഗാറാമിനെ നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയച്ച ട്രാവല്‍ ഏജന്‍സി ഉടമ പിന്നീട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു.

കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതിഭ സാംസ്‍കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനറും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗവുമായ അനില്‍ രാമചന്ദ്രന്റെ പേരില്‍ ബന്ധുക്കള്‍ പുതിയ സമ്മതപത്രം അയക്കുകയായിരുന്നു. സൗദിയില്‍ സ്‍പോണ്‍സറുടെ കീഴില്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് സ്‍പോണ്‍സര്‍ ഒഴിഞ്ഞുമാറിയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകള്‍ കോണ്‍സുലേറ്റാണ് വഹിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ