പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Mar 27, 2023, 06:58 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു. 

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്. 

20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു. പിതാവ് - പരേതനായ പക്കർമാർ ഹാജി, മാതാവ് - കുഞ്ഞലിയുമ്മ. ഭാര്യ - സലീന. മക്കൾ -  അജിനാസ് (ദുബൈ ), നഫ, മിൻഹ. സഹോദരങ്ങൾ - അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.

Read also:  അപകടത്തിൽ പരിക്കേറ്റ് പത്ത് മാസം ആശുപത്രിയിൽ കഴിഞ്ഞ പ്രവാസിയെ നാട്ടിലെത്തിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ