പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു

Published : Jun 17, 2023, 09:24 AM ISTUpdated : Jun 17, 2023, 09:28 AM IST
പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിൽ പ്രവാസി മലയാളി മരിച്ചു

Synopsis

ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

റിയാദ്: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് ദാരുണമായി മരിച്ചത്. 

ടാങ്കിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വെല്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെ മുസാഹ്മിയയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.അൽ യമാമ കമ്പനിയിലെ ഗാരേജിലെ വെല്‍ഡറായിരുന്നു ഇദ്ദേഹം. അറാംകോയില്‍ നിന്ന് ക്രൂഡ്ഓയില്‍ കൊണ്ടുവരുന്ന ടാങ്കര്‍, ചോര്‍ച്ചയെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലെത്തിച്ചു. വെല്‍ഡ് ചെയ്യാന്‍ കട്ട് ചെയ്യുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു. ബില്‍ഡിംഗിന്റെ മുകളിലേക്ക് തെറിച്ചുവീണ മൃതദേഹം പോലീസെത്തിയാണ് പുറത്തെടുത്തത്. മൃതദേഹം മുസാഹ്മിയ ആശുപത്രിയിലാണ്.  ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്