പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Published : Mar 21, 2023, 09:01 PM IST
പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മത്രയില്‍ തയ്യല്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മസ്‍കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പുറ്റിങ്ങല്‍ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടില്‍ മോഹനകുമാര്‍ (55) ആണ് മരിച്ചത്. മത്രയില്‍ തയ്യല്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോഹനകുമാര്‍ അവിവാഹിതനാണ്. പിതാവ് - ഗോപാലകൃഷ്ണന്‍. മാതാവ് - ലീലാവതിയമ്മ. മൃതദേഹം റുവി ബദര്‍ അല്‍ സമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കൈരളി മത്രയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി സെബാസ്റ്റ്യന്‍ അറിയിച്ചു.

Read also:  സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഭാര്യ - ജിഷ. മകന്‍ - ശ്രാവണ്‍, കണ്ണൂര്‍ തലവില്‍ ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.

Read also: മൂന്ന് മാസം മുമ്പ് കുഴ‍ഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ