
മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുളള വ്യാപാരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയെന്ന് ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ. ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും തമ്മിലുണ്ടാക്കിയ ധാരണ പത്രത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളിലും തമ്മില്‍ 165 കോടിയുടെ റെക്കോഡ് വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ വ്യാപാരം ആദ്യ പത്ത് മാസങ്ങളില്‍ തന്നെ 170 കോടിയലധികമായി. നിക്ഷേപത്തിലും വര്‍ദ്ധനവുണ്ടായതായി അംബാസഡര്‍ വിശദീകരിച്ചു. ബഹ്‌റൈനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയും ഗുജറാത്ത് പെട്രോളിയും യൂണിവേഴ്‌സിറ്റിയും തയ്യറായിട്ടുണ്ട്.
ബഹ്‌റൈന്‍ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫക്രുവിന്റെ നേതൃത്വത്തിലുളള ഉന്നതല തല പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും തമ്മില്‍ ധാരണാപത്രം ഒപ്പു വെച്ചത്. നിക്ഷേപം, സംയുക്ത സംരംഭം, വ്യാപാര പ്രതിനിധികളുടെ പരസ്പര സന്ദര്‍ശനം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക, ഇരു രാജ്യങ്ങളിലും വ്യാപാര മേളകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ബഹ്‌റൈന്‍ ഇന്ത്യ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ ജുമുഅ വ്യക്തമാക്കി.
ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴസ് ആന്റ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ഇ.ഡി.ബി അഡൈ്വസര്‍ ഇയാന്‍ ലിന്‍ഡ്‌സേ, ബി..ഐ.എസ് വൈസ് പ്രസിഡന്റ് പി.എസ്. ബാലസുബ്രഹ്‌മണ്യന്‍ തുടങ്ങിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Read also: നിയമം ലംഘിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ച് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ