പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Mar 31, 2023, 11:14 PM IST
Highlights

20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. 

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി പുതിയവീട്ടിൽ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

20 വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ പരസ്യ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - നസീറ. മക്കൾ - മുഹമ്മദ് റന്ദിഷ് (13), മുഹമ്മദ് റയാൻ (8). പരേതരായ മുഹമ്മദും ഫാത്തിമയുമായാണ് മാതാപിതാക്കൾ. മുഹമ്മദ് ബഷീർ സഹോദരനാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.

Read also: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി
​​​​​​​റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച സൗദിയുടെ വടക്കുപടിഞ്ഞാറൻ നഗരമായ തബൂക്കിൽ മരിച്ച കണ്ണൂർ സ്വദേശി കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്‌ദുറഹ്‌മാന്റെ (55) മൃതദേഹം ഖബറടക്കി. തിങ്കളാഴ്ച ളുഹ്ർ നമസ്‌കാര ശേഷം മസ്ജിദുൽ ബാസിഇൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും തബൂക്കിലെ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും വിവിധ മേഖലകളിലുള്ള ധാരാളം ആളുകൾ പങ്കെടുത്തു. 

തബൂക്കിൽ സഹോദരൻ അഷ്‌റഫിനും സുഹൃത്ത് ലാലു ശൂരനാടിനുമൊപ്പം റസ്മിയ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ‘അന്തുട്ടി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്‌ദുറഹ്‌മാൻ ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹോട്ടൽ അടച്ച ശേഷം പുറത്ത് നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സഹോദരനും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാൻ തബൂക്കിലെ വിവിധ സാമൂഹിക, സന്നദ്ധ സംഘടനാ നേതാക്കളും പ്രവർത്തകരും രംഗത്തുണ്ടായിരുന്നു. രണ്ടു പതിറ്റാണ്ട് കാലമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്കയിൽ നിന്ന് ഏഴു മാസം മുമ്പാണ് തബൂക്കിൽ എത്തിയത്. കുറഞ്ഞ കാലയളവിൽ തന്നെ തബൂക്കിൽ നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ടാക്കിയെടുത്ത അബ്ദുറഹ്മാന്റെ വിയോഗം തബൂക്ക് പ്രവാസികൾക്കിടയിൽ ഏറെ നോവുണർത്തി.

click me!