
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് (35) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. നാലു വർഷമായി യാംബുവിൽ ബ്യുനോ മീൽ സർവിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തെ ഇദ്ദേഹം ജിദ്ദയിലും ജോലി ചെയ്തിരുന്നു.
പതിവ് പോലെ റസ്റ്റോറന്റിൽ നിന്ന് ജോലി കഴിഞ്ഞ് പുലർച്ചെ സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ ശാഹുൽ ഹമീദിന് ഭക്ഷണം കഴിച്ച് സുബ്‍ഹി നമസ്‍കാരം നിർവഹിക്കാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കമ്പനി അധികൃതരും യാംബു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരിന്നു.
പിതാവ് - കൊടക്കാട്ടകത്ത് കൊല്ലേരി സൈതലവി, മാതാവ് - പുത്തലത്ത് ഫാത്തിമ, ഭാര്യ - റോസിന, മക്കൾ - ഇൻശാ മെഹ്റിൻ, ദുആ മെഹ്റിൻ. യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Read also: സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam