
റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ (Jeddah) മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടുക്കര കാരിമുക്ക് സ്വദേശി ചോലക്കുത്ത് കാരി അബ്ദുൽ റസാഖ് (54) ആണ് മരിച്ചത്. പരേതരായ അലവിയുടെയും, കുഞ്ഞിപ്പാത്തുട്ടിയുടെയും മകനാണ്. ജിദ്ദ ജാമിഅ ഖുവൈസയിലെ ദീമ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.
ഭാര്യ: സക്കീന കീരിയാടൻ. മക്കൾ: ഷബ്ന ആസ്മി, ഫർസാന ജാസ്മിൻ, സുൽത്താന യാസ്മിൻ, ഷംന തസ്നി, ഷാനിബ മുംതാസ്. മരുമക്കൾ: ഷബീബ് പറയങ്ങാടൻ, ടി.കെ. മുഹമ്മദ് അദ്നാൻ. സഹോദരങ്ങൾ: ആയിഷാബി, മുഹമ്മദ് ബാപ്പു, ഹസൈനാർ, ഹുസ്സൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ ബഷീർ. നിയമ നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് സഹോദരൻ അബ്ദുൽ ഗഫൂറും കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാടും അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam