
അബുദാബി: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറാക്കര കല്ലാര്‍മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്‍ഹാഖ് വെളിച്ചപ്പാട്ടില്‍ (30) ആണ് അബുദാബിയില്‍ മരിച്ചത്. ബനിയാസില്‍ ഷഹീന്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം അല്‍ മുഖസ് അല്‍ അബ്‍യദ് എന്ന സലൂണിലെ ജീവനക്കാരനായിരുന്നു.
2018 മുതല്‍ അല്‍ മുഖസ് അല്‍ അബ്‍യദ് സലൂണില്‍ ജോലി ചെയ്യുന്ന അനസ് ഇസ്‍ഹാഖ് കെ.എം.സി.സി പ്രവര്‍ത്തകനും അബുദാബി കെ.എം.സി.സി കെയര്‍ അംഗവുമാണ്. പിതാവ് - ഇസ്‍ഹാഖ്. മാതാവ് - സുലൈഖ. ഭാര്യ - ഷഹര്‍ബാന്‍ മുക്കിലപ്പീടിക കാടാമ്പുഴ. മക്കള്‍ - സെന്‍സ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങള്‍ - അന്‍സാര്‍ (ഫുജൈറ), സുഹൈല എടക്കുളം. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
ഉംറ തീർഥാടനത്തിനെത്തിയ പ്രവാസി യുവാവ് ഉറക്കത്തിൽ മരിച്ചു
റിയാദ്: ഉംറ തീർഥാടകനായ കർണാടക സ്വദേശി മക്കയിലെ ഹോട്ടലിൽ ഉറക്കത്തിൽ മരിച്ചു. ദമ്മാമിൽനിന്ന് ഉംറക്കും മദീന സന്ദർശനത്തിനും എത്തിയ കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസൻ (35) ആണ് മരിച്ചത്. ഉംറക്ക് ശേഷം രാത്രി ഹോട്ടലിലെത്തി ഉറങ്ങാൻ കിടന്ന അദ്ദേഹം രാവിലെയായിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനാൽ കൂടെയുള്ളവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് - ഹസൻ, മാതാവ് - പരേതയായ ആയിഷ, ഭാര്യ - സുമയ്യ, മകൾ - ഇഫ, സഹോദരങ്ങൾ - അബ്ദുറസാഖ്, മുംതാസ്, റംസീന.
Read also: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ