ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ശഖ്റ - ഇന്‍ഡസ്‍ട്രിയല്‍ സിറ്റി റോഡിലായിരുന്നു അപകടം. അപകടത്തില്‍പെട്ട ഒരു കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തില്‍ നാല് പേരുമാണ് ഉണ്ടായിരുന്നത്. 

ശഖ്റയ്ക്ക് 25 കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ട് വാഹനങ്ങളും കൂട്ടിയിച്ചത്. ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിച്ചു. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Read also:  സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ ബാലിക മുങ്ങി മരിച്ചു
​​​​​​​മദീന: സൗദി അറേബ്യയിലെ മദീനയില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് ബാലിക മുങ്ങി മരിച്ചു. മദീനയിലെ ഖൈബറിലെ വാദി അല്‍ഗറസിലാണ് കുട്ടി മുങ്ങി മരിച്ചത്. വെള്ളക്കെട്ടില്‍ കുട്ടി മുങ്ങി മരിച്ചതായി വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

സിവില്‍ ഡിഫന്‍സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. മഴക്കാലത്ത് അരുവികളും വെളക്കെട്ടുകളും മുറിച്ചു കടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്ര പോകുമ്പോള്‍ കുട്ടികള്‍ വെള്ളക്കെട്ടിലും കുളങ്ങളിലും ഇറങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സമാന രീതിയില്‍ അപകടം ഉണ്ടായിരുന്നു. അമ്മയും മകളുമാണ് മുങ്ങി മരിച്ചത്. ജിസാന്‍ സൗത്ത് കോര്‍ണിഷിലായിരുന്നു സംഭവം. അപകടം നിറ‍ഞ്ഞ സ്ഥലത്ത് യുവതിയും മകളും ഫുട്‍പാത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീന്താന്‍ അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇവര്‍ വീണത്. ജിസാനിലെ അല്‍ മൗസിം സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Read More - സൗദി അറേബ്യയില്‍ സിംഹങ്ങളെ വളര്‍ത്തിയ ഒരാള്‍ കൂടി അറസ്റ്റില്‍