
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് എടവക്കാട് തട്ടത്തായത്തതിൽ മുഹമ്മദ് മുസ്തഫ (43) ആണ് സൽമാനിയ ഹോസ്പിറ്റലിൽ നിര്യാതനായത്. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം.
പതിനഞ്ച് വർഷത്തിലധികമായി ബഹ്റൈനില്‍ താമസിച്ച് വരികയാണ്. ബഹ്റൈനിലെ അൽ നൂർ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സുലൈഖ. സഹോദരങ്ങൾ: ഷരീഫ് (അബൂദബി), സാജിദ, ശബ്നൂർ. ഭാര്യ: അഫ്റ. രണ്ട് മക്കളുണ്ട്.
Read Also - 40 വർഷത്തെ പ്രവാസ ജീവിതം; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam