പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം; കുവൈത്തിൽ തൊഴിലാളികൾക്ക് പരിക്ക്

Published : Jan 21, 2025, 05:37 PM IST
പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം; കുവൈത്തിൽ തൊഴിലാളികൾക്ക് പരിക്ക്

Synopsis

തൊഴിലാളികളുടെ പരിക്ക് സാരമുള്ളതല്ല. കെട്ടിടം പൊളിക്കുന്നതിനിടെയാണ് സംഭവം. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊളിക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ അൽ-ഷാബ് അൽ ബഹ്‌രി പ്രദേശത്താണ് പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടമുണ്ടായത്. തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കേറ്റതായി കുവൈത്ത് ഫയര്‍ ഫോഴ്സ് അറിയിച്ചു.

സാൽമിയ, ഹവല്ലി, സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍ററുകളില്‍ നിന്നുള്ള അ​ഗ്നിശമന സേന ടീമുകൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്തുവെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടാകാത്തതിനാൽ സ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Read Also - പട്ടാപ്പകൽ കൂസലില്ലാതെ സ്ഥാപനത്തിലേക്ക് കയറി വന്ന 2 പേർ, എല്ലാം കണ്ട് സിസിടിവി; പെട്ടെന്ന് തോക്കുചൂണ്ടി കൊള്ള

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്