പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 08, 2024, 04:52 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ കെ എസ് മഹമൂദ് ഹാജി (48) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. 

മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പരേതനായ കു‌ഞ്ഞബ്ദുല്ല ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.  ഭാര്യ: റൈഹാനത്ത്, മക്കള്‍: ശമ്മാസ്, അബ്ദുല്ല, ഫാത്തിമ. മഹമൂദ് ഹാജി സജീവ കെഎംസിസി പ്രവര്‍ത്തകനാണ്. 

Read Also - പണം ഗഡുക്കളായി അടക്കാം, ആവശ്യക്കാര്‍ക്ക് സ‍ര്‍ട്ടിഫിക്കറ്റുകൾ വീട്ടിലെത്തും; വിദ്യാഭ്യാസ സ്ഥാപനത്തിന് പൂട്ട്

നാട്ടിൽ അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. 

സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഷമീർ ഒരുമാസം മുൻപാണ് നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട്ടിൽ താമസം ആകുന്നതിനു വേണ്ടിയായിരുന്നു പോയത്. റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. 10 വർഷമായി റിയാദിലുള്ള ഷമീർ ഡ്രൈവർ ആണ്. ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന, അമാൻ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും