കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം

Published : Feb 16, 2024, 11:36 AM IST
കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം

Synopsis

രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാൾ കളിച്ചുവന്ന് താമസസ്ഥലത്ത് വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

റിയാദ്: ഫുട്ബോൾ കളിച്ച ശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മക്കയിൽ ഹൗസ് ഡ്രൈവറായ ജോലി ചെയ്യുന്ന മലപ്പുറം അരീക്കോട് കിഴിശേരി വിളയിൽ എളങ്കാവ് സ്വദേശി പാമ്പോടൻ നൗഫലാണ് മരിച്ചത്. 

നവാരിയ്യ എന്ന സ്ഥലത്തെ ഒരു വീട്ടിൽ ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ സുഹൃത്തുക്കളുമൊത്ത് ഫുട്ബാൾ കളിച്ചുവന്ന് താമസസ്ഥലത്ത് വിശ്രമിക്കുന്നതിന്നിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ മരിച്ചു. 

Read Also - ഇത് കടന്ന കൈ, മയക്കുമരുന്ന് കടത്തിന് പുതുവഴി; അതിവിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ രഹസ്യ വിവരം ചതിച്ചു, അറസ്റ്റ്

കുത്തിയൊലിച്ചെത്തിയ വെള്ളം ജീവനെടുത്തു; ഒമാനിൽ മലയാളി മരിച്ചത് കളിപ്പാട്ടം വിതരണം ചെയ്യാൻ പോകുന്നതിനിടെ 

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ  പെയ്ത മഴയിലും വെള്ളപാച്ചിലും അകപ്പെട്ട  ആലപ്പുഴ സ്വദേശി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി  നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ  അബ്ദുൽ വാഹിദ് ( 28 ) ആണ് വെള്ളപ്പാച്ചിൽ  അകപ്പെട്ടു മരണമടഞ്ഞത്.

ഒമാനിലെ ശർഖിയ ഗവര്‍ണറേറ്റിലെ  ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു  ആലപ്പുഴ സ്വദേശി അബ്ദുൽ വാഹിദ്. മൃത ശരീരം ഇബ്ര ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ് കമ്പനിയുടെ  മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ  അകപ്പെട്ടത്. ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. വെള്ളപ്പാച്ചിലിൽ  നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം