
മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളംപറമ്പില്‍ മുഹമ്മദ് ഷിയാസ് ഉസ്‍മാന്‍ (34) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ദുബൈയില്‍ നിന്ന് സലാലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
തുംറൈത്തിനും സലാലയ്‍ക്കും ഇടയില്‍ ഹരീതില്‍ വെച്ചുണ്ടായ അപകടകത്തിലായിരുന്നു അന്ത്യം. പിന്നില്‍ നിന്നുവന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപകടത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ടീം വെല്‍ഫെയറിന്റെ നേകൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു.
Read also: സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ ഹൃദയാഘാതമുണ്ടായി ചികിത്സയിലായിരുന്ന മലയാളി സ്വദേശി മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ പുതുമണ്ണിൽ ബഷീർ (54) ആണ് മരിച്ചത്. ഒരാഴ്ചയായി ജിസാനിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു.
ജിസാനിനടുത്ത് ബേശിൽ ഇക്കണോമിക് സിറ്റിയിൽ ജോലിക്കാരനായിരുന്നു. മൂന്നര വർഷം മുമ്പാണ് അവസാനമായി അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്. ചെമ്മാട് താഹിറ ട്രാവൽസ് ഉടമ പുതുമണ്ണിൽ ഹംസ സഹോദരനാണ്. മരണാന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
പ്രവാസി മലയാളി ദമ്പതികള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
റിയാദ്: മലയാളി നഴ്‌സ് സൗദി അറേബ്യയിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കൊല്ലം ആയൂര്‍ വയക്കല്‍ സ്വദേശിനി ലിനി വര്‍ഗീസ് (43) അസീര്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ ജുനുബിലാണ് മരിച്ചത്. ഇവിടെ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.
നാട്ടില്‍നിന്ന് ഭര്‍തൃപിതാവിന്റെ മരണവിവരം അറിയിക്കാന്‍ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കാന്‍ ഏല്‍പിക്കുകയായിരുന്നു. ഇവര്‍ റൂമില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന ലിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റെജി ചാക്കോയാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
സൗദി അറേബ്യയില്‍ ദമ്മാം വിമാനത്താവളത്തിലെ കാർപാർക്കിങ് നിരക്കിൽ മാറ്റം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ