സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

By Web TeamFirst Published Sep 4, 2022, 6:13 PM IST
Highlights

അസ്വഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്ന നടപടികൾ നീണ്ടുപോയി. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യവുമുണ്ടായി. 

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു.  തെക്കൻ സൗദിയിലെ അബഹയിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചത്. കൊറിയർ കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രദീപ് ഇക്കഴിഞ്ഞ ജൂണിലാണ് മരിച്ചത്. 

അസ്വഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്ന നടപടികൾ നീണ്ടുപോയി. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിൽ അസീർ പ്രവാസി സംഘം ഏരിയ റിലീഫ് വിങ് കൺവീനർ ഷൗക്കത്തലി ആലത്തൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുന്നോട്ട് വന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി
മനാമ: ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എന്‍ പി സക്കീന, മക്കള്‍: സഹീറ നസ്‌റിന്‍, ഇസ്മത് ഇഷാന.

മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്‌റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കൊല്ലം വിളക്കുടി വടക്കേവിള വീട്ടില്‍ ഹരികുമാര്‍ (52) ആണ് മരിച്ചത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 25 വര്‍ഷത്തോളമായി പ്രവാസിയാണ്. ഇടയ്ക്ക് ഖത്തറിലും ജോലി ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പക്ഷാഘാതത്തെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ശ്രീജ. രണ്ടു മക്കളുണ്ട്. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

click me!