
മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പറവൂര്‍ ഏഴിക്കര അറുതിങ്കല്‍ വീട്ടില്‍ ജയകൃഷ്ണന്‍ ഷാജി (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യൂണിലിവര്‍ കമ്പനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്‍തിരുന്ന ജയകൃഷ്ണന്‍ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ സുമിയും ഏകമകന്‍ ദേവും നാട്ടിലാണ്. പിതാവ് - ഷാജി. മാതാവ് - പ്രിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read also: മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam