ഹരീഖിൽ ഓറഞ്ച് മേള ബുധനാഴ്ച വരെ; രാത്രി ഒന്‍പത് വരെ പ്രവേശനം

Published : Jan 16, 2023, 02:43 PM IST
ഹരീഖിൽ ഓറഞ്ച് മേള ബുധനാഴ്ച വരെ; രാത്രി ഒന്‍പത് വരെ പ്രവേശനം

Synopsis

ഓറഞ്ചിന്റെ വ്യത്യസ്ത ഇനങ്ങളുടെ 46 പവിലിയനുകളാണ് മേള നഗരിയിലുള്ളത്. ഈത്തപ്പഴത്തിന്റെ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്, മറ്റ് പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒട്ടേറെ സ്റ്റാളുകളും ഉണ്ട്. 

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽനിന്ന് 190 കിലോമീറ്ററകലെ ഹരീഖിൽ ഓറഞ്ച് മേളക്ക് തുടക്കം. ഏഴാമത് ഓറഞ്ചുത്സവത്തിനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹരീഖ് പട്ടണത്തിലെ ഈദ് ഗാഹിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിൽ അണിനിരന്നിട്ടുണ്ട്.

വർഷംതോറുമുള്ള മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ഹരീഖ് ഗവർണറേറ്റും റിയാദ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ജനറൽ അതോറിറ്റിയുമാണ് സംഘാടകർ. ഹരീഖ് അമീറും ടൂറിസം ഡവലപ്മെൻറ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ നാസർ അൽജബ്ര മേള ഉദ്ഘാടനം ചെയ്തു.

അടുത്ത ബുധനാഴ്ച വരെ തുടരുന്ന മേള എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ്. പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്. ഓറഞ്ചിന്റെ വ്യത്യസ്ത ഇനങ്ങളുടെ 46 പവിലിയനുകളാണ് മേള നഗരിയിലുള്ളത്. ഈത്തപ്പഴത്തിന്റെ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്, മറ്റ് പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേറെ ഒട്ടേറെ സ്റ്റാളുകളും ഉണ്ട്. 

ഇതിന് പുറമെ ഭക്ഷണശാലകളും കഫേകളും കഹ്വയും ഈത്തപ്പഴവും കഴിച്ച് വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചിന്റെയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്സറി പവിലിയനുകളും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹരീഖിന്റെ കാർഷിക ചരിത്രം പറയുന്ന പവിലിയനും കൂട്ടത്തിലുണ്ട്.

Read also: വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ നൂതന സംവിധാനവുമായി സൗദി ജവാസത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം