ജോലിസ്ഥലത്ത് തളർന്ന് വീണ പ്രവാസി മലയാളി ആശുപത്രിയില്‍ വെച്ച് മരിച്ചു

Published : May 10, 2023, 10:40 PM IST
ജോലിസ്ഥലത്ത് തളർന്ന് വീണ പ്രവാസി മലയാളി ആശുപത്രിയില്‍ വെച്ച് മരിച്ചു

Synopsis

ബോധം തിരിച്ചു കിട്ടിയ പ്രവീൺകുമാർ ചികിത്സിച്ച ഡോക്ടറുമായി അൽപനേരം സാധാരണ പോലെ സംസാരിച്ചു. സംഭാഷണത്തിനിടെ അപസ്മാരം വരികയും മരണം സംഭവിക്കുകയുമായിരുന്നു.

റിയാദ്: സൗദിയിലെ ജോലി സ്ഥലത്ത് തളർന്ന് വീണ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ സ്വദേശി പ്രവീൺ കുമാർ (55) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. നാസർ അൽ ഹജ്‌രി കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെ ജോലിസ്ഥലത്ത് തലകറക്കം അനുഭവപ്പെട്ട് തളർന്ന്  വീണിരുന്നു. 

തുടർന്ന് പ്രാഥമിക ചികിത്സ നൽകി ജുബൈൽ അൽമന ആശുപത്രിയിൽ എത്തിച്ചു. ബോധം തിരിച്ചു കിട്ടിയ പ്രവീൺകുമാർ ചികിത്സിച്ച ഡോക്ടറുമായി അൽപനേരം സാധാരണ പോലെ സംസാരിച്ചു. സംഭാഷണത്തിനിടെ അപസ്മാരം വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ഷൈനി ജുബൈലിൽ ഉണ്ട്. ഏക മകൾ കൃഷ്ണപ്രിയ മണിപ്പാലിൽ മെഡിസിന് പഠിക്കുന്നു. മൃതദേഹം അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Read also: യുഎഇയിലെ ബോട്ട് അപകടം; ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​മനാമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. അണ്ടൂര്‍കോണം സ്വദേശിയായ നബില്‍ മന്‍സിലില്‍ നൗഷാദ് (48) ആണ് മരിച്ചത്. അറാദ് റാമിസില്‍ ഫുഡ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.

നെഞ്ച് വേദനയെ തുടര്‍ന്ന് നൗഷാദിനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ജൂണില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ബഹ്റൈനില്‍ എത്തുന്നതിന് മുമ്പ് ഇരുപത് വര്‍ഷം ഒമാനില്‍ ജോലി ചെയ്‍തിരുന്നു. ഭാര്യ - ഷീജ. മക്കള്‍ - നബീല്‍, നദീര്‍, യാസിം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം