
സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ് നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ