Gulf News : പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

By Web TeamFirst Published Dec 8, 2021, 12:10 PM IST
Highlights

മസ്‍കത്തില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി.

മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി. തൃശ്ശൂർ എറിയാട് പേബാസാർ വടക്കുവശം അമ്മ റോഡിൽ താമസിക്കുന്ന കൂട്ടുങ്ങൽ അഹമ്മദ്‌ മകൻ നിസാം അഹമ്മദ് (50) ആണ് മസ്‍കത്തിൽ മരണപ്പെട്ടത്. മസ്‍കത്ത് ഗാലയിൽ പ്രവർത്തിക്കുന്ന എസ്.റ്റി.എസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്‍തു വരികയായിരുന്ന നിസാം അഹമ്മദ് ദാർസൈത്തിലായിരുന്നു താമസിച്ചിരുന്നത്

ഭാര്യ - ഷബാന. മക്കൾ: അഫ്റാസ് (മസ്‌കത്ത് ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി), അംറ. സഹോദരങ്ങൾ - വസീർ (ദുബൈ), സാബിറ, സക്കീർ (ഖത്തർ), സറീന, സബീന, തമീം (ദുബൈ). ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

click me!