
അമ്പലപ്പുഴ: പുന്നപ്ര സ്വദേശി മസ്‍കത്തിൽ നിര്യാതനായി. പുന്നപ്ര തെക്ക് മൂന്നാം വാർഡ് പുത്തൻ വെളി വീട്ടിൽ ശ്യാംലാൽ പങ്കജാക്ഷൻ (42) ആണ് ഒമാനിലെ മസ്‍കത്തിൽ നിര്യാതനായത്. 24ന് പുലർച്ചെ തനിക്ക് ശാരീരിക അസ്വസ്ഥതയുള്ളതായി ശ്യാം നാട്ടിലുള്ള ഭാര്യയെ ഫോണിലൂടെ അറിയിച്ചതിനെ തുടർന്ന് അവർ മസ്‍കത്തിൽ തന്നെയുള്ള ശ്യാമിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ കണ്ട ശ്യാമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് മരണമടഞ്ഞതായാണ് വിവരം. ശ്യാംലാൽ ഒമാനിൽ നിർമ്മാണ കരാർ പ്രവൃത്തികൾ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു. പിതാവ് - പരേതനായ പങ്കജാക്ഷൻ. മാതാവ് - രേണുക. ഭാര്യ - സൗമ്യ. മക്കൾ - ലക്ഷ്മിപ്രിയ, ലക്ഷ്മി പാർവ്വതി, ലക്ഷ്മി പൂർണ്ണിമ. ഏക സഹോദരി - പ്രിയംവദ. സംസ്കാരം പിന്നീട് പുന്നപ്രയിലെ വീട്ടുവളപ്പിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam