
മസ്‌കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇടുക്കി കാഞ്ചിയാറിലെ കല്ലുകുന്നേല്‍ ഹൗസില്‍ റോയിച്ചന്‍ മാത്യു (47) ആണ് മരിച്ചത്. മസ്‌കറ്റ് ഖുറിയാത്തില്‍ പവര്‍ സേഫ്റ്റി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: മാത്യു എബ്രഹാം. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സൗമ്യ. മക്കൾ: അലൻ റോയിച്ചൻ, അതുൽ റോയിച്ചൻ, അലീന റോയിച്ചൻ.
Read Also - പ്രവാസികൾക്കൊരു സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സർവീസ്; താൽപര്യപത്രം ക്ഷണിച്ചു
സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങൾ. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്‌മ പ്രവർത്തകരായ ബി. ഹരിലാൽ, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ