
മസ്കറ്റ്: ഒമാനിൽ മലയാളി നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി ഷഫീഖ് (33) ആണ് ഒമാനിലെ അൽഖൂദിൽ മരിച്ചത്.
അൽഖൂദിൽ ടീം ടൈം കോഫി ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Also - എയർ ഇന്ത്യ എക്സ്പ്രസിന്റെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി
വാഹനാപകടം വിസ പുതുക്കാൻ പോയി വരുന്ന വഴി; ഒമാനിൽ മരിച്ചത് മലയാളിയടക്കം മൂന്നുപേർ, 15 പേർക്ക് പരിക്ക്
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. സൊഹാറില്‍ ഉണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി സുനിൽ കുമാറും രണ്ട് ഒമാൻ പൗരന്മാരുമാണ് മരണപ്പെട്ടത്.
ട്രക്ക് ഡ്രൈവർ ട്രാഫിക്കിന്‍റെ എതിർ ദിശയിലേക്ക് ട്രക്ക് ഓടിച്ചതാണ് അപകട കാരണം. അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റിയതായും 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സോഹാറിലെ ലീവായിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരണപ്പെട്ട പ്രവാസിയായ തൃശൂർ സ്വദേശി സുനിൽ കുമാർ (50) സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. ഭാര്യ: ജീജാ സുനിൽ, മക്കൾ: നന്ദ സുനിൽ , മയൂരി സുനിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam