യുഎഇയിൽ നിന്ന്​ ബിസിനസ്​ വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു

Published : Feb 21, 2025, 05:35 PM IST
യുഎഇയിൽ നിന്ന്​ ബിസിനസ്​ വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു

Synopsis

ബിസിനസ് വിസയിൽ റിയാദിൽ എത്തിയപ്പോഴാണ് അസുഖം ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. 

റിയാദ്: യുഎഇയിൽ നിന്ന്​ ബിസിനസ്​ വിസയിൽ റിയാദിലെത്തിയ മലയാളി മരിച്ചു. പാലക്കാട്‌ മാങ്കുരൂശി മാവുണ്ടതറ വീട്ടിൽ കബീർ (60) ആണ്​ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്​. ഏതാനും ദിവസം മുമ്പാണ്​ യുഎഇയിൽ നിന്ന്​ ബിസിനസ് വിസയിൽ റിയാദിൽ എത്തിയത്​. 

അതിനിടയിൽ അസുഖം ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഇബ്രാഹിം, മാതാവ്: ആയിഷ, ഭാര്യ: റസിയ, മക്കൾ: അബ്​ദു സമദ്, അബ്​ദു സലാം. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്‌, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ നേതൃത്വം നൽകുന്നു.

Read Also -  സൗദിയിലെ താമസസ്ഥലത്ത് പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ