
റിയാദ്: പ്രവാസി കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്ന ആലപ്പുഴ കായംകുളം നൂറനാട് സ്വദേശി സുജിത് കുറ്റിവിളയിൽ (56) റിയാദിൽ നിര്യാതനായി. 30 വർഷത്തിലധികമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ഫൻറാസ്റ്റിക് എയർക്കണ്ടീഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
തട്ടകം റിയാദ് എന്ന നാടക കലാസംഘത്തിന്‍റെ വിവിധ ഭാരവാഹിസ്ഥാനങ്ങൾ വഹിച്ചിരുന്ന സുജിത് നാടക റിഹേഴ്സൽ ക്യാമ്പുകളുടെ മാനേജർ ചുമതലയും വഹിച്ചിരുന്നു. പരേതനായ രാഘവെൻറയും വേദവല്ലിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കൾ: സിൻസിത (ബ്രിട്ടൻ), ശ്രദ്ധേഷ് (പ്ലസ്ടു വിദ്യാർഥി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Read Also - വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ