Gulf News : വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Dec 06, 2021, 11:34 PM IST
Gulf News : വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീണ് സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു. 

രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.  
നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം കെ.എം.സി.സി നേതാവ് ലുഖ്മാന്‍ ചേലാമ്പ്രയും രംഗത്തുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോണിൽ ലഭിച്ചില്ല, താമസസ്ഥലത്തും എത്തിയില്ല; റിയാദിൽ മലയാളി യുവാവ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ
വിൻ ബിഗ് വിത് ബിഗ് ടിക്കറ്റ്: ഐപിഎൽ ഫൈനൽ നേരിട്ടു കണ്ട് പ്രവാസി മലയാളി