ഇന്ധന ടാങ്കറിന് തീപിടിച്ച് പ്രവാസി മലയാളി മരിച്ചു

Published : Mar 27, 2023, 10:11 PM IST
ഇന്ധന ടാങ്കറിന് തീപിടിച്ച് പ്രവാസി മലയാളി മരിച്ചു

Synopsis

നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. 

റിയാദ്: പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവർ  പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ്​ ജുബൈൽ - അബുഹദ്രിയ റോഡിലായിരുന്നു സംഭവം. 

നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്. 14 വർഷമായി സൗദിയിൽ പ്രവാസിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങിയതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read also: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം നാലായി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു. 

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്. 

20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു. പിതാവ് - പരേതനായ പക്കർമാർ ഹാജി, മാതാവ് - കുഞ്ഞലിയുമ്മ. ഭാര്യ - സലീന. മക്കൾ -  അജിനാസ് (ദുബൈ ), നഫ, മിൻഹ. സഹോദരങ്ങൾ - അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം