
റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോഡൂർ ചെമ്മൻകടവ് സ്വദേശി പട്ടർകടവൻ ഹൗസിൽ അബ്ദുൽ വഹാബ് (52) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ മരിച്ചത്.
ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം ഉലയയിലെ യുനൈറ്റഡ് ടെക്നോളജി ഫോർ കൺസ്ട്രക്ഷൻ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് - മൊയ്തീൻ പട്ടർകടവൻ. മാതാവ് - ഫാത്വിമ. ഭാര്യ - സമീറ കാക്കോട്ടിൽ, മക്കൾ - മുഹമ്മദ് ജസീൽ, മുഹമ്മദ് അനസ്. സഹോദരങ്ങൾ - ശംസുദ്ദീൻ പട്ടർകടവൻ, ഖദീജ പട്ടർകടവൻ. മൃതദേഹം റിയാദ് നസീമിലെ ഹയ്യുസലാം മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവര്‍ത്തകന്ഡ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫെയർ വിങിലെ ഉമർ അമാനത്ത് ഉൾപ്പെടെയുള്ള പ്രവർത്തകർ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam