Expat Died: പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Mar 02, 2022, 08:27 PM IST
Expat Died: പ്രവാസി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം മലയാളി ജിദ്ദയിൽ (Jeddah, Saudi Arabia) മരിച്ചു. മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരക്കുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർനടപടികൾക്കായി തായിഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) ആണ് മരിണപ്പെട്ടത്. ഹൃദയാഘാതം മൂലം (Cardiac arrest) മസ്‌കത്തിലെ ഖൗള ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

മാതാവ് - സരസമ്മാൾ. ഭാര്യ - അജിത. മൃതദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ  നേതൃത്വത്തിൽ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.


മസ്‌കറ്റ്: മലയാളി ബാലന്‍ (keralite boy) ഒമാനില്‍ (Oman) മരിച്ചു. മുലദ്ദ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഇഹാന്‍ നഹാസ് (ഏഴ്) ആണ് ഒമാനിലെ സുവൈഖില്‍ ഹൃദയാഘാതത്തെ (heart attack)  തുടര്‍ന്ന് മരിച്ചത്. 

ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദര്‍. മാതാവ് : ഷഫീദ നഹാസ്. സഹോദരന്‍ ഇഷാന്‍ നഹാസ് (മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) ഖബറടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു. 


റാസല്‍ഖൈമ: യുഎഇയിലെ (UAE) റാസല്‍ഖൈമയില്‍ (Ras Al Khaimah) ഷാമാല്‍ (Shamal) മേഖലയിലെ പാറക്കെട്ടില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.43നായിരുന്നു സംഭവം ഉണ്ടായത്. 28കാരനായ അറബ് യുവാവിനാണ് തോളിന് പരിക്കേറ്റത്.

സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ഷമാലില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് യുവാവ് പാറക്കെട്ടില്‍ നിന്ന് വീണത്. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. എട്ടു മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വളരെ ദുര്‍ഘടമായ സ്ഥലത്ത് നിന്ന്  സ്‌ട്രെച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രി 9.30ന് ദേശീയ ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവില്‍ ഡിഫന്‍സ് സ്‌ക്വാഡ് സംഘത്തിന്റെ പ്രൊഫഷണലിസത്തെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രി. ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പ്രശംസിച്ചു. പര്‍വ്വത പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരിക്കടിമയായി വണ്ടിയിൽ ചീറിപ്പാഞ്ഞു, നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ
ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു