
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 519 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,613 പേരാണ് രോഗമുക്തരായത് (Covid recoveries).
രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,30,493 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,80,970 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,37,139 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 41,530 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
അബുദാബി: റഷ്യന്‍ പ്രസിഡന്റ് (Russian President) വ്‌ലാഡിമര്‍ പുടിനുമായി (Vladimir Putin) അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് (Sheikh Mohamed bin Zayed Al Nahyan) ചര്‍ച്ച നടത്തി. ചൊവ്വാഴ്ച പുടിനെ ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്. യുക്രൈന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.
ആഗോള എണ്ണ വിപണിയിലെ സുസ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണുന്നതിന് മറ്റ് പാര്‍ട്ടികളുമായുള്ള സഹകരണം യുഎഇ തുടരുമെന്ന് അബുദാബി കിരീടാവകാശി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
റാസല്‍ഖൈമ: യുഎഇയിലെ (UAE) റാസല്‍ഖൈമയില്‍ (Ras Al Khaimah) ഷാമാല്‍ (Shamal) മേഖലയിലെ പാറക്കെട്ടില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.43നായിരുന്നു സംഭവം ഉണ്ടായത്. 28കാരനായ അറബ് യുവാവിനാണ് തോളിന് പരിക്കേറ്റത്.
സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ഷമാലില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് യുവാവ് പാറക്കെട്ടില്‍ നിന്ന് വീണത്. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. എട്ടു മണിക്കൂര്‍ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വളരെ ദുര്‍ഘടമായ സ്ഥലത്ത് നിന്ന് സ്‌ട്രെച്ചറുകളും കയറുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രി 9.30ന് ദേശീയ ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവില്‍ ഡിഫന്‍സ് സ്‌ക്വാഡ് സംഘത്തിന്റെ പ്രൊഫഷണലിസത്തെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രി. ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സഅബി പ്രശംസിച്ചു. പര്‍വ്വത പ്രദേശങ്ങളിലേക്ക് പോകുന്നവര്‍ ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ