
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിൻറിന് സമീപം ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറി നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.
സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അഞ്ചുവർഷത്തിലേറെയായി സൗദി ഇൻഡസ്ട്രിയൽ ഏരിയായ ‘മഅദനി’ലുള്ള നീയോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് നേരത്തെ ഖത്തർ കെമിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
Read Also - പ്രവാസികൾക്ക് തിരിച്ചടിയായി കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം; വിദേശി എഞ്ചിനീയർമാരെ ബാധിക്കും
ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി നേതൃത്വം നൽകുന്ന കെ.എം.സി.സി ഭാരവാഹികളായ നൗഷാദ് തിരുവന്തപുരം, അമീൻ കളിയിക്കാവിള, ഹുസൈൻ, സുൽഫിക്കർ എന്നിവർ അറിയിച്ചു. അപകടവിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഭാര്യ: ഗോപിക മേനോൻ. മകൻ: അഭയ് മേനോൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam