
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ് ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്തിനെ (42) താമസസ്ഥലത്തെ ആറുനില കെട്ടിടത്തിന്‍റെ താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കാരണം വ്യക്തമല്ല. നാലുവർഷത്തിലേറെയായി നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ