പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Dec 1, 2022, 10:31 PM IST
Highlights

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) മരിച്ച നിലയിൽ കണ്ടത്. 

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു. മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് - നൂഹ് കണ്ണ്. മാതാവ് - ആയിശാ ബീവി.

Read also: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കറില്‍ തീപിടിച്ചു; ആറ് വാഹനങ്ങള്‍ക്ക് നാശനഷ്ടം

കാണാതായിട്ട് 56 ദിവസം; വ്യാപക തെരച്ചിലിനൊടുവില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്‌കറ്റ്: ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരി എന്ന 57കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

56 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ പങ്കെടുത്ത ഒരു സ്വദേശിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരിയെ കാണാതാകുന്നത്. ഖുറാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവരെ അവസാനമായി കണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രാദേശിക വോളന്റിയര്‍ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. 

Read More - നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഉംറ തീര്‍ഥാടകന്‍ നിര്യാതനായി

click me!