വര്‍ഷങ്ങളായി നിയമ കുരുക്കിൽ; കൃത്യമായ ഇടപെടലുകൾ ഭീമമായ തുക ഒഴിവാക്കി, ഒടുവില്‍ പ്രവാസി മലയാളിക്ക് മോചനം

Published : Jan 11, 2024, 05:03 PM IST
വര്‍ഷങ്ങളായി നിയമ കുരുക്കിൽ; കൃത്യമായ ഇടപെടലുകൾ ഭീമമായ തുക ഒഴിവാക്കി, ഒടുവില്‍ പ്രവാസി മലയാളിക്ക് മോചനം

Synopsis

അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താൽ സ്വരൂപിച്ചു. ഇത് ബന്ധപ്പെട്ട ഓഫീസ് അധികൃതർക്ക് ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു.

അജ്മാന്‍: വർഷങ്ങളോളം യുഎഇ അജ്മാനിൽ റിയൽ എസ്റ്റേറ്റ് കേസുമായി നിയമ കുരുക്കിൽപ്പെട്ട് പ്രയാസം അനുഭവിച്ച പ്രവാസി മലയാളിക്ക് ഒടുവില്‍ മോചനം. ജോയൽ മാത്യു എന്ന ഇടുക്കി കട്ടപ്പന, കാഞ്ചിയാർ സ്വദേശിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കാൻ ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാടിനെയും ദുബൈ ഇൻകാസ് കണ്ണൂർ ജില്ലാ സെക്രട്ടറി അഖിൽ തൊടീക്കക്കളതിനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് അവരുടെ ഇടപെടലുകൾ കൊണ്ട് വലിയൊരു തുക ഒഴിവാക്കി നല്‍കുകയായിരുന്നു.

അധികാരികൾ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താൽ സ്വരൂപിച്ചു. ഇത് ബന്ധപ്പെട്ട ഓഫീസ് അധികൃതർക്ക് ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അജ്‌മാൻ മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി നിലനിന്നിരുന്ന കേസ് പിൻവലിച്ചത്. ശേഷം ജോയലിനെ യുഎഇയിൽ നിയമവിധേയ താമസക്കാരൻ ആക്കുകയും ചെയ്തു. 

Read Also - യാത്രാ ദുരിതത്തിന് പരിഹാരം; എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സ്പോൺസറില്ലാതെ ജോലി ചെയ്യാം, താമസിക്കാം, ബിസിനസ് ചെയ്യാം; ഇനി പ്രീമിയം ഇഖാമ കൂടുതൽ വിഭാഗം വിദേശികൾക്ക് 

റിയാദ്: സ്വദേശി സ്പോൺസർമാരില്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങൾ നടത്താനും സ്വാതന്ത്ര്യം നൽകുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെർമിറ്റ്) ഇനി കൂടുതൽ വിഭാഗം വിദേശികൾക്ക്. പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാർഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെർമിറ്റിന് അഞ്ചുവിഭാഗങ്ങളിൽ പെടുന്ന വിദേശികൾക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറർ ചെയർമാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു. 

Read Also -  നോര്‍ക്ക വഴി വിദേശത്തേക്ക് പറക്കാം, റിക്രൂട്ട്മെൻറ് ഡ്രൈവ്; അഭിമുഖം കൊച്ചിയില്‍, അവസരം ഡോക്ടര്‍മാര്‍ക്ക്

ഹെൽത്ത് കെയർ, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, വ്യവസായ സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം. 2019ലാണ് പ്രീമിയം ഇഖാമ സംവിധാനം നിലവിൽ വന്നത്. സ്വദേശി സ്പോൺസർ ആവശ്യമില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസുകളും സ്വത്തുക്കളും സ്വന്തമാക്കാനുള്ള അവകാശം നൽകുന്നതായിരുന്നു ഇത്. ഭാര്യ, 25 വയസിൽ താഴെയുള്ള മക്കൾ, മാതാപിതാക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ സൗദിയിൽ താമസിപ്പിക്കാനും സ്വതന്ത്രമായി തൊഴിലെടുക്കാനും റീഎൻട്രി വിസ കൂടാതെ രാജ്യത്തിന് പുറത്തുപോകാനും തിരികെ വരാനുമെല്ലാം സ്വാതന്ത്ര്യം നൽകുന്ന ഈ ഇഖാമ രണ്ടു തരത്തിലാണ് അന്നുണ്ടായിരുന്നത്. 

പ്രതിവർഷം പുതുക്കുന്ന രീതിയിലും അനിശ്ചിതകാലത്തേക്കുമുള്ളത്. അനിശ്ചിതകാലത്തേക്കുള്ള ഇഖാമക്ക് എട്ട് ലക്ഷം റിയാലായിരുന്നു ഫീസ്. വർഷാവർഷം പുതുക്കേണ്ട ഇഖാമക്ക് ഒരു ലക്ഷം റിയാൽ വാർഷിക ഫീസും. ഇതിന് പുറമെയാണ് പുതിയ അഞ്ച് വിഭാഗങ്ങളെ കൂടി പ്രീമിയം ഇഖാമ പരിധിയിൽ ഉൾപ്പെടുത്തിയത്. ഈ വിഭാഗങ്ങൾക്ക് കീഴിൽ വ്യക്തിഗത ഇഖാമ നേടാൻ നൽകേണ്ട ഫീസ് 4,000 റിയാലാണ്. അഞ്ചുവർഷമാണ് കാലാവധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം