സ്റ്റേഡിയം നിറയും; 20,000 കടന്ന് രജിസ്ട്രേഷൻ, മോദിക്കുള്ള ഏറ്റവും വലിയ സ്വീകരണം, വരവ് കാത്ത് പ്രവാസികൾ

Published : Jan 11, 2024, 03:54 PM IST
സ്റ്റേഡിയം നിറയും; 20,000 കടന്ന് രജിസ്ട്രേഷൻ, മോദിക്കുള്ള ഏറ്റവും വലിയ സ്വീകരണം, വരവ് കാത്ത് പ്രവാസികൾ

Synopsis

പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്‍റെ ഏറ്റവും വലിയ സ്വീകരണമാണ് പരിപാടിയെന്നും അംഗം പറഞ്ഞു. 

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിക്ക് വന്‍ രജിസ്ട്രേഷനെന്ന് സംഘാടകര്‍. 'അഹ്ലന്‍ മോദി' എന്ന് പേരിട്ട പരിപാടി ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.

ഇതുവരെ 20,000ലേറെ ആളുകളാണ് https://ahlanmodi.ae/ വഴി പരിപാടിയിലേക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് സംഘാടക സമിതിയിലെ പ്രധാന അംഗത്തെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി മോദിക്കുള്ള പ്രവാസി സമൂഹത്തിന്‍റെ ഏറ്റവും വലിയ സ്വീകരണമാണ് പരിപാടിയെന്നും അംഗം പറഞ്ഞു. 

കഴിഞ്ഞയാഴ്ച ദുബൈയിലെ ഇന്ത്യാ ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയാണ് ഈ മെഗാ ഇവന്റിന്റെ പ്രാരംഭ പ്രഖ്യാപനം ഉണ്ടായത്. 'വിവിധ പ്രദേശങ്ങളെയും കമ്മ്യൂണിറ്റികളെയും പ്രതിനിധീകരിച്ച് 350ലധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ദുബൈയിലെ ഇന്ത്യാ ക്ലബില്‍ ഇതിനായി ഒത്തുകൂടി- സംഘാടക സമിതി അംഗം വ്യക്തമാക്കി. സ്‌റ്റേഡിയം നിറയുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

Read Also - 'എന്‍റെ സഹോദരാ, ഇത് അംഗീകാരം'; ഗുജറാത്തിലെത്തിയ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദിനെ കെട്ടിപ്പിടിച്ച് മോദി

മോദിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്. അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് മെഗാ ഇവന്റ് നടക്കുന്നത്. ഏറെ കാത്തിരുന്ന ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും ഫെബ്രുവരി 14 ന് നടക്കും. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാദിയിൽ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു
'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്