ലഗേജില്ലാതെ നാട്ടിൽ പോകുന്നവരുണ്ടോ? ദുരന്തമുഖത്തേക്ക് പ്രവാസിയുടെ കൈത്താങ്ങായ ചെറുബോട്ട് എത്തിക്കാൻ സഹായം വേണം

Published : Aug 01, 2024, 05:49 PM ISTUpdated : Aug 01, 2024, 05:55 PM IST
ലഗേജില്ലാതെ നാട്ടിൽ പോകുന്നവരുണ്ടോ? ദുരന്തമുഖത്തേക്ക് പ്രവാസിയുടെ കൈത്താങ്ങായ ചെറുബോട്ട് എത്തിക്കാൻ സഹായം വേണം

Synopsis

നാനാതുറകളില്‍ നിന്നും വയനാട്ടിലേക്ക് സഹായം ഒഴുകുമ്പോഴാണ് പ്രവാസിയുടെ ഈ അഭ്യര്‍ത്ഥന ശ്രദ്ധേയമാകുന്നത്. 

ദുബൈ: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ തലങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും മറ്റും നിറയുന്ന സാധാരണക്കാരായ മനുഷ്യരുടെ സഹായ വാഗ്ദാനങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതിനിടെ പ്രവാസ ലോകത്ത് നിന്നും പലരും സഹായസന്നദ്ധത അറിയിക്കുന്നുണ്ട്. 

രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ ഒരു പ്രവാസി മലയാളി. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ്‌ ‌ ഇല്ലാതെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമെന്നാണ് അഭ്യര്‍ത്ഥന. അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കേണ്ടത്. 28 കിലോ ഭാരം ഉണ്ട്.  60cm നീളം,.  35cm വീതി,  52cm ഉയരം ഉള്ളതാണ് ബോട്ട്. നാട്ടിൽ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഈ ചെറിയ ബോട്ട്. സഹായിക്കാന്‍ സാധിക്കുന്നവര്‍ക്ക് +971 52 626 2859 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

Read Also - കടൽ കടന്നും കരുതൽ; വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ചുമായി ബഹ്റൈനിലെ റെസ്റ്റോറന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം