
കുവൈത്ത് സിറ്റി: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് കുവൈത്തില്‍ നിര്യാതനായി. വടക്കേക്കര മാളിയേക്കല്‍ മോനു ആന്റണി (32) ആണ് മരിച്ചത്. കെ.ഡി.സി കമ്പനിയില്‍ ലാബ് ടെക്നീഷ്യനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. പിതാവ് - ആന്റണി തോമസ്. മാതാവ് - കുഞ്ഞമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam