സൗദിയിൽ അനാശാസ്യ പ്രവൃത്തിയിലേർപ്പെട്ട രണ്ട് വിദേശ വനിതകൾ പിടിയിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിംഗുമായി സഹകരിച്ച് അസീർ റീജിയൻ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

റിയാദ്: തെക്കൻ സൗദി അറേബ്യയിലെ അസീർ മേഖലയിൽ അനാശാസ്യ പ്രവൃത്തിയിലേർപ്പെട്ട രണ്ട് വിദേശ വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിംഗുമായി സഹകരിച്ച് അസീർ റീജിയൻ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും തുടരന്വേഷണത്തിനും തുടർനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചു.